റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സണ്‍ എത്തില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 05:40 PM |
Last Updated: 05th January 2021 05:40 PM | A+A A- |

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ പിടിഐ
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. വകഭേദം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം യുകെയില്‍ ശക്തമായ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.
റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള ഖേദം രേഖപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബോറിസ് ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി.