ഭ്രാന്തി എന്ന് വിളിച്ച് അമ്മായിയമ്മയുടെ പരിഹാസം, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്നു; കുട്ടികള്‍ക്കൊപ്പം യുവതി കിണറ്റില്‍ ചാടി

ഛത്തീസ്ഗഡില്‍ ഭര്‍ത്താവിനെ കൊന്ന് യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭര്‍ത്താവിനെ കൊന്ന് യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതി ഉള്‍പ്പെടെ നാലുപേരെയും രക്ഷിച്ചു. ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കൗണ്‍സിലിങ്ങിന് അയക്കാന്‍ തീരുമാനിച്ചു.

ഗൗരേല- പെന്ദ്ര- മര്‍വാഹി ജില്ലയിലാണ് സംഭവം. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും ഭ്രാന്തി എന്ന് വിളിച്ച് തുടര്‍ച്ചയായി കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെ നാലുമണിക്കാണ് സംഭവം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് ഒന്നും രണ്ടരയും നാലും വയസ്സുള്ള കുട്ടികളുമായി യുവതി വീടിന്റെ പുറത്തിറങ്ങി. തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ ഒന്നിന് പിറകെ ഒന്നായി കിണറ്റില്‍ വലിച്ചെറിഞ്ഞ ശേഷം യുവതിയും പിന്നാലെ ചാടുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് നാലുപേരെയും രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com