വ്യാജ ബലാത്സംഗ, കൊലപാതക കേസുകള്‍; അഴിക്കുള്ളില്‍ കിടന്നത് എട്ട് വര്‍ഷം; ഒടുവില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തം

വ്യാജ ബലാത്സംഗ, കൊലപാതക കേസുകള്‍; അഴിക്കുള്ളില്‍ കിടന്നത് എട്ട് വര്‍ഷം; ഒടുവില്‍ സര്‍ക്കാരിന്റെ പ്രായശ്ചിത്തം
എൻ ബിരേൻ സിങ്/ ഫയൽ
എൻ ബിരേൻ സിങ്/ ഫയൽ

ഇംഫാല്‍: ചെയ്യാത്ത കുറ്റത്തിന് എട്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന വ്യക്തിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മണിപ്പു
ര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി എട്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനിഭവിക്കേണ്ടി വന്ന വ്യക്തിയെ കഴിഞ്ഞ ദിവസം പ്രാദേശിക കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പിന്നാലെയാണ് ഇയാള്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

2013ലാണ് റിസര്‍ച്ച് ഫെലോയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഇയാള്‍ അറസ്റ്റിലായത്. സജിവ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. റിംസിലെ (ആര്‍ഐഎംഎസ്) പാത്തോളജി വകുപ്പിലെ റിസര്‍ച്ച് ഫെല്ലോയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്ന കേസായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ഇതിന്റെ തെളിവുകളൊന്നും ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല. ആരോപണം കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു പിന്നാലെയാണ് ഇയാളെ കോടതി വെറുതെവിട്ടത്. 

സംഭവത്തിന് പിന്നാലെ ഇയാളുടെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു. വീട് നിര്‍മിച്ചു നല്‍കുമെന്നും ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ഇയാള്‍ക്ക് ജോലി നല്‍കുമെന്നും ബിരേന്‍ സിങ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com