ചെരുപ്പില്‍നിന്നു മണം പിടിച്ചു, ബലാത്സംഗ കേസ് പ്രതിയെ പൊലീസ് നായ 'പിടികൂടി'
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 12:35 PM |
Last Updated: 05th January 2021 12:35 PM | A+A A- |
പ്രതീകാത്മക ചിത്രം
മുംബൈ: മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസ് നായ. വിവിധ ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ 38കാരനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.
താനെയിലാണ് സംഭവം. രാത്രിയില്‍ മാതാപിതാക്കളുടെ ഒപ്പം ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട് ഒച്ചവെച്ച് ആളെ കൂട്ടിയെങ്കിലും പ്രതി കുട്ടിയുമായി കടന്നുകളഞ്ഞു. ദിവസകൂലിക്ക് പണിയെടുക്കുന്ന യുവാവാണ് പ്രതി.
പിന്നീട് കൃഷിയിടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ച കൃഷിയിടത്തില്‍ നിന്ന് ലഭിച്ച ഒരു ജോടി ചെരുപ്പാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ചെരുപ്പില്‍ മണംപിടിച്ച പൊലീസ് നായ പ്രതി താമസിക്കുന്ന വീട്ടില്‍ എത്തുകയായിരുന്നു. നിരവധി ലൈംഗികാതിക്രമ കേസുകളില്‍ യുവാവ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.