സഹപ്രവര്‍ത്തകന്റെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ചെറുത്ത 16കാരിയെ കഴുത്തുഞെരിച്ചുകൊന്നു; ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടിത്തൂക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 06:06 PM |
Last Updated: 05th January 2021 06:06 PM | A+A A- |
പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹപ്രവര്‍ത്തകന്റെ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഡിസംബര്‍ 31ന് മുസാഫര്‍നഗറിലായിരുന്നു സംഭവം.
പതിനാറുവയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹപ്രവര്‍ത്തകന്‍ ഗോവിന്ദ് കമാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പേപ്പര്‍ മില്ലിലെ ജീവനക്കാരനാണ്.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് പുറത്ത് ഇയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. മതാപിതാക്കള്‍ ഇല്ലെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി. പതിനാറു വയസുകാരിയെ ഇയാള്‍ ബലാത്സംഗചെയ്യാന്‍ ശ്രമിക്കുന്നത് തടഞ്ഞതോടെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊല നടത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് പൊലീസിന് നല്‍കിയ കുറ്റമൊഴിയില്‍ പറയുന്നു.