പ്രമുഖ തമിഴ് സാഹിത്യകാരന്‍ ആ. മാധവന്‍ അന്തരിച്ചു

മലയാളിയായ അദ്ദേഹം, തമിഴ് കൃതികളിലൂടെയാണ് പ്രസിദ്ധനായത്
ആ. മാധവന്‍
ആ. മാധവന്‍

തിരുവനന്തപുരം: പ്രമുഖ തമിഴ് സാഹിത്യകാരന്‍ ആ. മാധവന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മലയാളിയായ അദ്ദേഹം, തമിഴ് കൃതികളിലൂടെയാണ് പ്രസിദ്ധനായത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ചാല കമ്പോളത്തില്‍ പാത്രക്കട നടത്തവേയാണ് ആ. മാധവന്‍ രചനകള്‍ കുറിച്ചിരുന്നത്. ഇവിടത്തെ കാഴ്ചകളും ജീവിതവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ ആധാരം. 80 വയസ്സ് പിന്നിട്ടപ്പോഴാണ് അദ്ദേഹം കടയില്‍ പോകുന്നത് നിര്‍ത്തി വിശ്രമജീവിതം ആരംഭിച്ചത്.

പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ചെറുകഥകളും നോവലുകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.

മലയാറ്റൂരിന്റെ യക്ഷി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, കാരൂര്‍ നീലകണ്ഠ പിള്ളയുടെ മരപ്പാവകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു.

'കടൈതെരുവിന്‍ കലൈഞ്ജന്‍' എന്ന പേരില്‍ എഴുത്തുകാരന്‍ ബി ജയമോഹന്‍ അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. സംസ്‌കാരം ജനുവരി ആറ് രാവിലെ 10ന് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍. ഭാര്യ പരേതയായ ശാന്ത. മൂന്ന് മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com