പാമ്പിന്റെ തല ഗര്‍ഭനിരോധന ഉറ കൊണ്ട് മൂടി, ശ്വസിക്കാനാവാതെ ജീവന് വേണ്ടി മണിക്കൂറുകള്‍ നീണ്ട പോരാട്ടം; ക്രൂരവിനോദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 01:13 PM |
Last Updated: 05th January 2021 01:13 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: നായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച് ഓടിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അത്തരത്തില്‍ മനോവൈകൃതം ബാധിച്ച നിരവധിപ്പേര്‍ സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. മുംബൈയില്‍ നിന്നുള്ള അത്തരത്തിലുള്ള മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മുംബൈ കണ്ടിവാലിയിലാണ് സംഭവം. പാമ്പിന്റെ തല ഗര്‍ഭനിരോധന ഉറ കൊണ്ട് മൂടിയാണ് ക്രൂരവിനോദം. ജീവന് വേണ്ടി പോരാടിയ പാമ്പിനെ പിന്നീട് രക്ഷിച്ചു.
ഗ്രീന്‍ മെഡോ ഹൗസിങ് സൊസൈറ്റിയിലാണ് പാമ്പിനെ കണ്ടത്. സൊസൈറ്റിയിലെ താമസക്കാരനാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പാമ്പുപിടിത്ത വിദഗ്ധരെ വിവരം അറിയിക്കുകയായിരുന്നു. ഉപയോഗിച്ച കോണ്ടമാണ് പാമ്പിന്റെ തല മൂടാന്‍ ഉപയോഗിച്ചതെന്ന് പാമ്പുപിടിത്ത വിദഗ്ധ മിത മാലവങ്കര്‍ ഞെട്ടലോടെ പറയുന്നു.
ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ പാമ്പിനെ ഗര്‍ഭനിരോധന ഉറ ഊരി മാറ്റിയാണ് രക്ഷിച്ചത്. പാമ്പുപിടിത്തക്കാര്‍ തന്നെയായിരിക്കാം ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. ഉടന്‍ തന്നെ മൃഗ ഡോക്ടര്‍ പാമ്പിനെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് പാമ്പിനെ തുറന്നുവിട്ടു.