നൂറുകോടി വിലയുള്ള ഭൂമിയുടെ പേരില്‍ തര്‍ക്കം; തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി, ആന്ധ്രാ മുന്‍ മന്ത്രി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 09:11 PM |
Last Updated: 06th January 2021 09:11 PM | A+A A- |

അറസ്റ്റിലായ ആന്ധ്ര മുന്‍മന്ത്രി ഭൂമ അഖിലപ്രിയ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖ റാവുവിന്റെ അടുത്ത ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെലുങ്കു ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയുമായ ഭൂമ അഖില പ്രിയ അറസ്റ്റില്‍.
മുന്‍ ഹോക്കി താരം പ്രവീണ്‍ റാവുവിനെയും സഹോദരങ്ങളായ സുനില്‍, നവീന്‍ എന്നിവരെയും ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദിലെ വീട്ടില്‍ നിന്ന് രാത്രി 7 മണിയോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. വെളുപ്പിന് 3.30ന് ഇവരെ കോക്കാപേട്ടില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
അഖില പ്രിയയുടെ അമ്മാവന്‍ സുബ്ബ റെഡ്ഡിയാണ് കേസില്‍ ഒന്നാംപ്രതി. അഖിലയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫീസര്‍മാര്‍ എന്ന് പറഞ്ഞാണ് പ്രതികള്‍ വീട്ടില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് കുടുംബാംഗങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം സഹോദരന്മാരെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഹൈദരാബാദിലെ നൂറുകോടി വിലയുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.