തന്നെ വേട്ടയാടുന്നു; ഓഫീസില്‍ നിന്ന് എടുത്തുകൊണ്ടുപോയത് 23,000 രേഖകള്‍; കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്ര

തന്റെ ഓഫീസില്‍നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടുപോയിട്ടുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വാദ്ര പറഞ്ഞു
തന്നെ വേട്ടയാടുന്നു; ഓഫീസില്‍ നിന്ന് എടുത്തുകൊണ്ടുപോയത് 23,000 രേഖകള്‍; കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുന്നുവെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം തന്നെ വേട്ടയാടുന്നുവെന്നും വാദ്ര പറഞ്ഞു. പ്രിയങ്ക ഗാന്ധി കര്‍ഷക സമരത്തോടൊപ്പം നില്‍ക്കുന്നതാണ് ഇതിന് കാരണം. കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ തെറ്റായി ഉപയോഗിക്കുന്നുവെന്നും വാദ്ര ആരോപിച്ചു.

ആദായനികുതി വകുപ്പിന്റെ രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്റെ ഓഫീസില്‍നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടുപോയിട്ടുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വാദ്ര പറഞ്ഞു. എന്റെ ഓഫീസില്‍ ഉള്ളതിനേക്കാള്‍ വിവരങ്ങള്‍ എന്നെക്കുറിച്ച് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. നികുതി തട്ടിപ്പ് നടന്നിട്ടില്ല വാദ്ര പറഞ്ഞു.

അന്വേഷണം ആരംഭിച്ചതു മുതല്‍ ഇതുവരെ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട വാദ്ര, സ്വത്ത് കേസുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com