ശത്രുവിമാനം 70കിലോമീറ്റര്‍ അകലെ തകര്‍ക്കാന്‍ ശേഷി; ഇന്ത്യ- ഇസ്രായേല്‍ സംയുക്ത മിസൈല്‍ പരീക്ഷണം വിജയം ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 11:59 AM |
Last Updated: 06th January 2021 11:59 AM | A+A A- |
ഇന്ത്യ- ഇസ്രായേല്‍ സംയുക്ത മിസൈല്‍ പരീക്ഷണം
ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ശത്രുവിമാനങ്ങളില്‍ നിന്ന് രാജ്യത്തിന് സംരക്ഷണം നല്‍കാന്‍ ശേഷിയുള്ളതാണ് മിസൈല്‍ എന്ന് ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ വച്ചാണ് പരീക്ഷണം നടത്തിയത്. 70 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുവിന്റെ വിമാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മധ്യദൂര ഭൂതല വ്യോമ മിസൈല്‍.രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായി സഹകരിച്ചാണ് ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് മിസൈല്‍ വികസിപ്പിച്ചത്.
റഡാര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയതാണ് മിസൈല്‍ സംവിധാനം. കരസേനയുടെ മൂന്ന് തലങ്ങളിലും മിസൈല്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
on
— Israel Aerospace Industries (@ILAerospaceIAI) January 5, 2021
IAI and @DRDO_India successfully test launch the MRSAM air defense system last week at a test range in India
The MRSAM is an advanced path breaking air and missile defense system that provides ultimate protection against a variety of aerial platforms. pic.twitter.com/Wk4vWPWeQ9