ദേഹത്ത് മുട്ടിയതില്‍ 'അരിശം', പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത, പ്രതിഷേധം, അറസ്റ്റ് ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 11:08 AM |
Last Updated: 06th January 2021 11:08 AM | A+A A- |
പശുക്കിടാവിനെ കല്ല് കൊണ്ട് ഇടിക്കുന്ന യുവാവ്/ സിസിടിവി ദൃശ്യം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. യുവാവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു. എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.
മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു. സംഭവത്തില്‍ കമല്‍ സിങ്ങ് എന്ന യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
ये सीसीटीवी ईस्ट दिल्ली के वेस्ट विनोद नगर का है। एक शख्स ने जरा सी बात पर एक बेजुबान मासूम को न केवल लात घूसों, बल्कि बाद में पत्थरों से भी मारा। मंडावली थाने की पुलिस ने एनिमल एक्ट के तहत आरोपी कमल को गिरफ्तार कर लिया है। @DCPEastDelhi @PrashantInsp @indiatvnews @IndiaTVHindi pic.twitter.com/VTrvVo0UGX
— Abhay parashar (@abhayparashar) January 6, 2021