''കാര്യങ്ങളില്‍ ഒരു മാറ്റവുമില്ല'' ; കര്‍ഷക സമരത്തില്‍ സുപ്രീം കോടതി, ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 02:06 PM |
Last Updated: 06th January 2021 02:06 PM | A+A A- |
സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ / പിടിഐ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നീണ്ടുപോവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്യങ്ങളില്‍ ഇപ്പോഴും പുരോഗതിയൊന്നുമില്ലെന്ന്, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സമരം ചെയ്യുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ആശാസ്യമല്ലെന്ന് മേത്ത പറഞ്ഞു.
കോടതി ഇടപെടലിലൂടെ ചര്‍ച്ചകള്‍ അവസാനിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ ഉടന്‍ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിവന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടയുമെന്ന് അദ്ദേഹം പറഞ്ഞു.
കേസ് തിങ്കളാഴ്ചയിലേക്കു മാറ്റുകയാണെന്ന് പറഞ്ഞ കോടതി, ചര്‍ച്ചകള്‍ തുടരുകയാണെന്ന് അന്ന് അറിയിച്ചാല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടാമെന്ന് വ്യക്തമാക്കി. ''സാഹചര്യം ഞങ്ങള്‍ക്കറിയാം. ചര്‍ച്ചകള്‍ നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാ
മ് കോടതിയുടേത്.''- ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനും ഉള്‍പ്പെടുന്ന ബെഞ്ച് പറഞ്ഞു.