2500 ട്രാക്ടറുകള്‍ രാജ്യ തലസ്ഥാനത്തേക്ക് ; സമരം കടുപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമാന്തര പരേഡിന്റെ റിഹേഴ്‌സലും ഇന്നുണ്ടാകും
കർഷക പ്രക്ഷോഭം / ഫയൽ ചിത്രം
കർഷക പ്രക്ഷോഭം / ഫയൽ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. 2500 ഓളം ട്രാക്ടറുകള്‍ അണിനിരത്തിയാണ് റാലി നടത്തുന്നത്. രാവിലെ 11 നാണ് റാലി. 26നു റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമാന്തര പരേഡിന്റെ റിഹേഴ്‌സലും ഇന്നുണ്ടാകും.  

ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും. അതേസമയം രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ റാലി തടയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. സമരക്കാരെ ഡല്‍ഹിയിലേക്കു നീങ്ങാന്‍ അനുവദിക്കാതെ ദേശീയപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി തടയാനാണ് ലക്ഷ്യമിടുന്നത്. 

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക്ദിന പരേഡുകള്‍ നടത്താന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. 23 - 25 തീയതികളില്‍ ഗവര്‍ണര്‍മാരുടെ വസതികള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുമെന്നു സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com