'മോഷണം കൊണ്ട് പൊറുതിമുട്ടി', രാജസ്ഥാനിലെ 36 സ്ത്രീകളെയും കുട്ടികളെയും മധ്യപ്രദേശില്‍ നിന്നുള്ള 100 അംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി, രക്ഷാദൗത്യം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 11:14 AM |
Last Updated: 07th January 2021 11:14 AM | A+A A- |
സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികളെ പൊലീസ് രക്ഷിച്ചപ്പോള്‍/ എഎന്‍ഐ ചിത്രം
ജയ്പൂര്‍:രാജസ്ഥാനില്‍ മധ്യപ്രദേശില്‍ നിന്ന് എത്തിയ ഗുണ്ടാസംഘം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി. സായുധരായി എത്തിയ അക്രമിസംഘം 36 സ്ത്രീകളെയും കുട്ടികളെയും മധ്യപ്രദേശിലേക്ക് തട്ടിക്കൊണ്ടുപോയെങ്കിലും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ രക്ഷിച്ചു. ക്യാമറയില്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. കഞ്ചാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകളെയും കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയത്. മധ്യപ്രദേശില്‍ നിന്ന് എത്തിയ 100പേരടങ്ങുന്ന സായുധ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. വിവരം അറിഞ്ഞ് ജലവാര്‍ പൊലീസ് സ്ത്രീകളെയും കുട്ടികളെയും മധ്യപ്രദേശില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
കത്തി ഉള്‍പ്പെടെ മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. അക്രമിസംഘം കുട്ടികളെയും സ്ത്രീകളെയും മിനി ബസില്‍ കയറ്റി കൊണ്ടുപോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഘത്തെ പിന്തുടര്‍ന്ന പൊലീസ് സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ കല്‍സിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അക്രമിസംഘം. മോഷണ സംഭവങ്ങള്‍ പതിവായതാണ് പ്രകോപനത്തിന് കാരണം. പുരുഷന്മാര്‍ ഈ സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ജലവാര്‍ പ്രദേശത്ത് നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് കരുതിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.