കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ ചിത്രം: പിടിഐ
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നിന്ന്/ ചിത്രം: പിടിഐ

ഇത് ചെറിയ റിഹേഴ്‌സല്‍!; എക്‌സ്പ്രസ് ഹൈ വേ കീഴടക്കി ദേശീയ പതാകയേന്തിയ ട്രാക്ടറുകള്‍, '26ന് കാണാമെന്ന്' കര്‍ഷകര്‍ (ചിത്രങ്ങള്‍)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭം തുടരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. 


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭം തുടരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍.

ഡല്‍ഹി എക്‌സ്പ്രസ് വേയില്‍ സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കമായത്. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ പോകുന്ന വന്‍ റാലിയുടെ റിഹേഴ്‌സല്‍ ആയാണ് ഈ റാലി നടത്തിയതെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഇതിലും വലിയ പ്രകടനം നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 

3500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമരക്കാരെ തടയുന്നതിന് അതിര്‍ത്തികളില്‍ പൊലീസ് കനത്ത ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമരക്കാരെ ഡല്‍ഹിയിലേക്കു നീങ്ങാന്‍ അനുവദിക്കാതെ ദേശീയപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി തടയാനാണ് ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com