ഉടമ അറിയാതെ ഡോര്‍ തുറന്നുവച്ചു, പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ബാഗ് അടിച്ചുമാറ്റി; പുതിയ 'മോഷണവിദ്യ'- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 12:05 PM |
Last Updated: 07th January 2021 12:05 PM | A+A A- |
കാറില്‍ നിന്ന് ബാഗ് മോഷ്ടിക്കുന്നു/ സിസിടിവി ദൃശ്യം
മോഷണത്തിന് പല തരത്തിലുള്ള നൂതന മാര്‍ഗങ്ങളാണ് കള്ളന്മാര്‍ ആവിഷ്‌കരിക്കുന്നത്. ഹൈടെക് കള്ളന്മാരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. അതിനാല്‍ പൊലീസിന് വെല്ലുവിളിയും ഉയര്‍ന്നുവരികയാണ്. മോഷ്ടാക്കളെക്കാള്‍ ഒരുപടി മുന്‍പില്‍ എത്താന്‍ പൊലീസുകാര്‍ നിര്‍ബന്ധിതരാണ്. ഇപ്പോള്‍ ആസൂത്രിതമായി നടത്തുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ബാഗ് മോഷ്ടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ മോഷണത്തിനായി സ്വീകരിക്കുന്ന മാര്‍ഗമാണ് അമ്പരിപ്പിക്കുന്നത്. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് മോഷ്ടാവ് ചെയ്യുന്ന കൗശലമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.
കാര്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പിന്നിലൂടെ വരുന്ന മോഷ്ടാവ് പിന്‍വശത്തെ ഡോര്‍ തുറന്നിടുന്നു. പിന്‍വശത്തെ ഡോര്‍ തുറന്ന് കിടക്കുന്നത് അറിയാതെ ഡ്രൈവര്‍ മുന്നോട്ടുപോകുന്നു. തുടര്‍ന്ന് ആരും ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം പിന്നിലുള്ള ഡോറിലൂടെ കാറിന്റെ അകത്ത് കടക്കുന്നു. എന്നിട്ട് എതിര്‍വശത്തുള്ള ഡോറിലൂടെ ഒന്നും അറിയാത്ത മട്ടില്‍ ബാഗുമായി കടന്നുകളയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡിസംബറില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കിയിരിക്കുന്നത്.