അതി തീവ്ര കോവിഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും ; വാക്‌സിന്‍ വിതരണത്തിന് അന്തിമരൂപമാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 09:18 AM |
Last Updated: 07th January 2021 09:18 AM | A+A A- |

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ / എഎന്‍ഐ
ന്യൂഡല്‍ഹി : രാജ്യത്ത് അതി തീവ്ര കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തുക.
കോവിഡ് വാക്‌സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിന്‍ വിതരണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വാക്‌സിന്‍ വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് വിദഗ്ധ സമിതി ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.