അതിതീവ്ര വൈറസ് ഇതുവരെ 75 പേര്‍ക്ക്, ജാഗ്രത

അതിതീവ്ര വൈറസ് ഇതുവരെ 75 പേര്‍ക്ക്, ജാഗ്രത
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് വ്യാപിച്ചവരുടെ എണ്ണം 75 ആയി. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്കു വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിവേഗ വൈറസ് കണ്ടെത്തയതിനു ശേഷം ഇതുവരെ ബ്രിട്ടനില്‍നിന്നു ഇന്ത്യയിലേക്കു വന്നത് 4858 പേരാണ്. ഇതില്‍ 1211 പേര്‍ 28 ദിവസം പൂര്‍ത്തിയാക്കി. 75 പോസിറ്റിവ് കേസുകള്‍ കണ്ടതില്‍ 33ഉം മുംബൈയില്‍ നടത്തിയ പരിശോധനയിലാണ്. 

രാജ്യത്ത് ഇന്നലെ 18,139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 234 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 1,50,570 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ, 20,539 പേര്‍ രോഗമുക്തി നേടി. രോഗമുക്തര്‍ 1,00,37,398 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com