ഡോക്ടര്‍മാരുടെ മുറിക്ക് മുന്നില്‍ പുള്ളിപ്പുലി, പരിഭ്രാന്തി, സിസിടിവിയില്‍ കുടുങ്ങി ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:40 AM |
Last Updated: 08th January 2021 08:41 AM | A+A A- |

പുള്ളിപ്പുല ക്വാര്‍ട്ടേഴ്‌സില്‍ / എഎന്‍ഐ ചിത്രം
ബംഗലൂരു : മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് മുറിക്ക് മുന്നില്‍ പുള്ളിപ്പുലിയെത്തി. കര്‍ണാടകയിലെ ചാമരാജനഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്.
രാത്രി 9.30 ഓടെയാണ് പുലി ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കടന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ ഇടനാഴിയിലൂടെ പരിഭ്രാന്തനായി പുലി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു മുറിക്ക് മുന്നില്‍ പുലി നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
യാദപുര ഗ്രാമത്തിലാണ് ചാമരാജനഗര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. വനമേഖലയോടു ചേര്‍ന്ന പ്രദേശമാണ്. എന്നാല്‍ പുലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി എന്ന വാര്‍ത്ത തെറ്റാണെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ജി എം സഞ്ജീവ് പറഞ്ഞു.