എട്ടാം വട്ടവും ചര്‍ച്ചയില്‍ തീരുമാനമായില്ല; കര്‍ഷകരുമായ് 15ന് വീണ്ടും ചര്‍ച്ച; സമരവുമായി മുന്നോട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 05:21 PM |
Last Updated: 08th January 2021 05:21 PM | A+A A- |
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം
ന്യഡല്‍ഹി: കര്‍ഷകസംഘടനകളുമായി കേന്ദ്രസര്‍ക്കര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയം. മൂന്നര മണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. 15ന് വീണ്ടും ചര്‍ച്ച നടത്തും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ഘര്‍ വാപ്പസി (വീട്ടിലേക്കുള്ള മടക്കം) ലോ വാപ്പസി (നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്) ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതിയ നിയമങ്ങളില്‍ തര്‍ക്കമുള്ള വ്യവസ്ഥകളിന്മേല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലുള്ള വലിയൊരു വിഭാഗം കര്‍ഷകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവന്‍ താത്പര്യം മനസില്‍വച്ചുകൊണ്ട് ചിന്തിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തി.