രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍, ഇന്നലെ 20,000ലധികം പേര്‍ക്ക് കോവിഡ് ഭേദമായി; ചികിത്സയിലുള്ളവര്‍ രണ്ടേകാല്‍ ലക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 09:50 AM |
Last Updated: 08th January 2021 09:56 AM | A+A A- |

കോവിഡ് പരിശോധന/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 18,139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 234 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 1,50,570 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ, 20,539 പേര്‍ രോഗമുക്തി നേടി. രോഗമുക്തര്‍ 1,00,37,398 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.