മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍: പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 04:12 PM |
Last Updated: 08th January 2021 04:12 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കും.
കുത്തിവെയ്പ്പിനേക്കാള്‍ സൗകര്യപ്രദമാണ് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍. സര്‍ക്കാര്‍ തലത്തിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ചാണ് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. ഒാക്‌സ്ഫഡിന്റെ കോവിഷീല്‍ഡിനൊപ്പമാണ് ഇതിനും അനുമതി നല്‍കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോവാക്‌സിനും അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്.