ഉത്തരധ്രുവത്തിലൂടെ പറക്കാൻ ഒരുങ്ങി പെൺപട; സാൻഫ്രാൻസിസ്‌കോ - ബംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 12:47 PM |
Last Updated: 09th January 2021 12:47 PM | A+A A- |
ക്യാപ്റ്റൻ സോയ അഗർവാൾ/ ചിത്രം: ട്വിറ്റർ
ന്യൂഡൽഹി: സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് ടേക്ക് ഓഫ് ചെയ്യും. വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും ഈ എയർ ഇന്ത്യ വിമാനം പറക്കുക. ഇന്ന് രാത്രി 8.30 ന് പുറപ്പെടുന്ന വിമാനം അതിസങ്കീർണമായ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ബംഗളൂരുവിൽ എത്തും.
നോൺ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് യാത്രയിൽ പിന്നിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണ് ഇത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ ആണ് ഫ്‌ളൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. ക്രൂ അംഗങ്ങളും വനിതകളാണ്.
സോയയ്‌ക്കൊപ്പം ക്യാപ്റ്റൻമാരായ തൻമയ് പപാഗരി, അകൻക്ഷ സൊനാവനെ, ശിവാനി മൻഹാസ് തുടങ്ങിയവരും ദൗത്യത്തിന്റെ ഭാഗമാകും. ബോയിങ് 777 വിമാനമാണ് സോയയും കൂട്ടരും പറത്തുക.