26കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ലവ് ജിഹാദ് എന്ന് കുടുംബം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 08:46 AM |
Last Updated: 10th January 2021 08:46 AM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപാൽ: ഭോപ്പാലിൽ 26കാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് പരാതി. വെള്ളിയാഴ്ചയാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഭോപാലിലെ ടി ടി നഗർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി ആദിൽ ഖാൻ എന്ന വ്യക്തിയാണ് എന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം ആദിൽ ഖാനെതിരെ പൊലീസിൽ പരാതി നൽകി. ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ പേര് മാറ്റാൻ ആദിൽ നിർബന്ധിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആദിൽ ബബ്ലൂ എന്നാണ് പേരെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നതെന്നും ഇഷ്ടം നടിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
'സത്യം അറിഞ്ഞതോടെ പെൺകുട്ടി അവനിൽനിന്ന് അകലം പാലിക്കാൻ തുടങ്ങി, ഇതോടെ ആദിൽ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു' -പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. ആദിൽ ഉപദ്രവിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു.