കര്‍ഷകര്‍ അത് ചെയ്യില്ല; സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും; കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഖട്ടര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 08:53 PM |
Last Updated: 10th January 2021 08:55 PM | A+A A- |
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍/ പിടിഐ
ന്യൂഡല്‍ഹി: കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രശ്‌നമുണ്ടാക്കിയവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണെന്ന് വിശ്വസിക്കുന്നതായും ഖട്ടര്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഘട്ടര്‍ കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തെ തുടര്‍ന്ന ഘട്ടര്‍ കിസാന്‍ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്.
നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. സംഘര്‍ഷത്തിനിടെ വേദി തകര്‍ത്തു. എന്നാല്‍ വേദി തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.