ദരിദ്രരുടെ 'മിശിഹാ', മോഷ്ടിച്ച പണം കൊണ്ട് ചാരിറ്റി, സ്വന്തമാക്കിയത് ആഢംബര കാറുകൾ; യുവാവും കൂട്ടാളികളും അറസ്റ്റിൽ 

ദരിദ്രരുടെ "മിശിഹാ" എന്നറിയപ്പെടാനാണ് ഇയാൾ ചാരിറ്റികൾക്ക് സംഭാവന നൽകിയിരുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മോഷ്ടിച്ച പണം ആഢംബര കാറുകൾ വാങ്ങാനും സന്നദ്ധപ്രവർത്തനങ്ങൾ നടത്താനും ഉപയോ​ഗിച്ചയാൾ പിടിയിൽ. മുഹമ്മദ് ഇർഫാൻ എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് ഇയാൾ. 

ജന്മനാടായ ബീഹാറിലെ സീതാമരിയിൽ നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവെയാണ് ഇർഫാൻ അറസ്റ്റിലായത്. ദരിദ്രരുടെ "മിശിഹാ" എന്നറിയപ്പെടാനാണ് ഇയാൾ ചാരിറ്റികൾക്ക് സംഭാവന നൽകിയിരുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.  

വ്യാഴാഴ്ചയാണ് ഇർഫാൻ പൊലീസ് പിടിയിലായത്. ഇതിനുപിന്നാലെ ജാഗ്വാറും വിലകൂടിയ രണ്ട് നിസ്സാൻ കാറുകളും കണ്ടെടുത്തു. അയൽപ്പക്കത്ത് പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് താനും സംഘവും പ്രവർത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പണവും ആഭരണങ്ങളും മോഷ്ടിച്ചിരുന്നതായി പ്രതി സമ്മതിച്ചു. 

പഞ്ചാബിലെ ജലന്ധറിൽ നിന്ന് ഇർഫാന്റെ മൂന്ന് സഹായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ ഒരു വീട്ടിൽ നിന്ന് ഇവർ വജ്ര ആഭരണങ്ങളും 26 ലക്ഷം രൂപയും ഇവർ കൊള്ളയടിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com