മുംബൈയില്‍ യുദ്ധക്കപ്പലില്‍ നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 10th January 2021 04:44 PM |
Last Updated: 10th January 2021 04:44 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: യുദ്ധക്കപ്പലില്‍ നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ഐ എന്‍ എസ് ബെറ്റ്‌വയിലെ ജീവനക്കാരന്‍ രമേശ് ചൗധരി എന്നയാളാണ് മരിച്ചത്.
പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സര്‍വീസ് തോക്ക് സമീപത്തുണ്ടായിരുന്നു. ആത്മഹത്യയാണോ എന്ന് നാവിക സേനയുടെ പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.