ബോറിസ് ജോണ്‍സണ് പകരം സുരിനാം പ്രസിഡന്റ്; ഇന്ത്യന്‍ വംശജന്‍ ചന്ദ്രികപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി

സൗത്ത് അമേരിക്കന്‍ രാജ്യമായ സൂരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തിലെ പ്രധാന അതിഥിയാകും
സുരിനാം പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി
സുരിനാം പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി


ന്യൂഡല്‍ഹി: സൗത്ത് അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തിലെ പ്രധാന അതിഥിയാകും. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ സൂരിനാം പ്രസിഡന്റ് പ്രധാന അതിഥിയായി എത്തുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാത്തിന് ചന്ദ്രികപെര്‍സാദ് അര്‍ഹനായിരുന്നു. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ മുഖ്യ അതിഥിയും ചന്ദ്രികപെര്‍സാദ് ആയിരുന്നു. 

യുകെയില്‍ വകഭേദം സംഭവിച്ച കോവിഡ് 19 വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയത്. 

2020 ജൂലൈ 20നാണ് ചന്ദ്രികപെര്‍സാദ് സുരിനാം പ്രസിഡന്റായി സ്ഥാനമേറ്റത്. ആകെയുള്ള 51ല്‍ 20 സീറ്റ് നേടിയാണ് അദ്ദേഹത്തിന്റെ പ്രോഗ്രസീവ് റിഫോം പാര്‍ട്ടി അധികാരത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com