കഴുത്തില്‍ കയര്‍ കെട്ടി ലൈംഗികബന്ധത്തിനിടെ യുവാവിന്റെ മരണം; യുവതിക്കെതിരെ കൊലപാതക കുറ്റം, റിമാന്‍ഡില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 08:54 PM |
Last Updated: 10th January 2021 08:54 PM | A+A A- |
പ്രതീകാത്മക ചിത്രം
മുംബൈ: കഴുത്തില്‍ കയര്‍ കെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് റിമാന്‍ഡില്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് നടപടി.
ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശരീരം കയര്‍ കൊണ്ട് ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയും യുവാവും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഇരുവരും കഴിഞ്ഞ ദിവസം ഖപര്‍ഖേഡ എന്ന സ്ഥലത്ത് ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഇവിടെ വച്ച് യുവതി യുവാവിന്റെ കൈയിലും കഴുത്തിലും കയര്‍ ചുറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് യുവതി സമ്മതിച്ചതായും പൊലീസ് പറയുന്നു.
അതിനിടെ യുവതി ബാത്ത്‌റൂമില്‍ പോയ സമയത്ത് അബദ്ധത്തില്‍ കസേര മറിഞ്ഞ് വീണ് യുവാവിന്റെ കഴുത്തില്‍ കയര്‍ മുറുകി മരണം സംഭവിക്കുകയായിരുന്നു. ബാത്‌റൂമില്‍ നിന്ന് യുവതി തിരിച്ചെത്തിയപ്പോള്‍ ബോധമില്ലാതെ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.