ചരിത്രത്തില്‍ ആദ്യം, ബജറ്റ് കടലാസ് രഹിതം, ഹല്‍വ ചടങ്ങ് ഇല്ല; മാറ്റങ്ങളുമായി ധനകാര്യമന്ത്രാലയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 01:12 PM |
Last Updated: 11th January 2021 01:12 PM | A+A A- |

ബജറ്റ് രേഖ പ്രിന്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള ഹല്‍വ ചടങ്ങ്/ ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് കടലാസ് രഹിതമാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പതിവ് പോലെ ബജറ്റ് രേഖ പ്രിന്റ് ചെയ്യില്ല. ഇതിന് പാര്‍ലമെന്റിന്റെ ഇരുസഭകളും ധനമന്ത്രാലയത്തിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ബജറ്റ് രേഖ പ്രിന്റ് ചെയ്യുന്നതിന് നിരവധി ജീവനക്കാര്‍ വേണ്ടി വരും. കോവിഡ് പശ്ചാത്തലത്തില്‍ ബജറ്റ് രേഖ പ്രിന്റ് ചെയ്യാന്‍ പതിനാല് ദിവസം പ്രസില്‍ ജീവനക്കാര്‍ ഒരുമിച്ച് ജോലി ചെയ്യുന്നത് അപകടകരമാണ് എന്ന് കണ്ടാണ് തീരുമാനം. നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസിലാണ് പ്രസ് പ്രവര്‍ത്തിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ബജറ്റിന് മുന്നോടിയായുള്ള ഹല്‍വ വിതരണ ചടങ്ങും ഉണ്ടാവാന്‍ സാധ്യതയില്ല. ബജറ്റ് രേഖ പ്രിന്റ് ചെയ്യുന്നതിന് മുന്നോടിയായാണ് ഈ ചടങ്ങ് നടത്തുന്നത്. അല്ലെങ്കില്‍ പരിമിതമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തി ചെറിയ രീതിയില്‍ പരിപാടി നടത്താനും ആലോചനയുണ്ട്. സാധാരണനിലയില്‍ ജനുവരി 20നോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ദശാബ്ദങ്ങള്‍ നീണ്ട കീഴ്‌വഴക്കം ഉപേക്ഷിച്ച് ബ്രീഫ്‌കേസ് ഒഴിവാക്കിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. ചുവന്ന തുണി കൊണ്ട് പൊതിഞ്ഞാണ് ബജറ്റ് രേഖ സഭയില്‍ കൊണ്ടുവന്നത്.