തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു, 20 രൂപ ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷം; ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച യുവാവ് അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 11th January 2021 07:36 PM |
Last Updated: 11th January 2021 07:36 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ലഘുഭക്ഷണശാലയിലെ പലഹാരങ്ങള്‍ മോഷ്ടിച്ച് നശിപ്പിച്ചുകളഞ്ഞ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ജാമിയ നഗറിലാണ് സംഭവം. 26കാരനായ ഫിറോസ് ഖാന്‍ എന്നയാളാണ് പിടിയിലായത്.
ഒരു പ്ലേറ്റ് പലഹാരത്തിന് 20 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ ഭക്ഷണം നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഭാഷ് ഗുപ്ത എന്നയാള്‍ നടത്തിയിരുന്ന ഫുഡ് കാര്‍ട്ടിലെ ഭക്ഷണസാധനങ്ങളാണ് ഫിറോസ് മോഷ്ടിച്ച് നശിപ്പിച്ചത്.
ശനിയാഴ്ച കടയിലെത്തിയ ഫിറോസ് തന്നോട് ഒരു പ്ലേറ്റ് ചില്ലി പൊട്ടറ്റോ ചോദിച്ചെന്ന് സുഭാഷ് പറയുന്നു. കഴിച്ചുകഴിഞ്ഞ് 20 രൂപ നല്‍കാന്‍ പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. തന്റെ ഉന്തുവണ്ടിയില്‍ ഉണ്ടായിരുന്ന 1500 രൂപയും ആധാര്‍ കാര്‍ഡും ഇയാള്‍ അപഹരിച്ചെന്നും സുഭാഷ് ആരോപിച്ചു.
നേരത്തെ എട്ടോളം കേസുകളില്‍ പ്രതിയാണ് ഫിറോസ്.