യുപിയില്‍ തോക്ക് ചൂണ്ടി 14കാരിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 12:02 PM |
Last Updated: 11th January 2021 12:02 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 14കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അയല്‍വാസി പീഡിപ്പിച്ചതായി പരാതി. രാത്രിയില്‍ ഉറങ്ങുന്നതിനിടെ, വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. വീടിന്റെ ഭിത്തിയില്‍ പിടിച്ചുകയറിയാണ് അയല്‍വാസി പെണ്‍കുട്ടിയുടെ മുറിയില്‍ എത്തിയത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസ് രജിസ്‌ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.