ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിധവയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ആര്‍ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 09:58 PM |
Last Updated: 11th January 2021 09:58 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 35കാരിയായ വിധവയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. വിവാഹമോചിതനാണെന്ന് അറിയിച്ച് ഇയാള്‍ യുവതിയുമായി ചങ്ങാതത്തിലാവുകയായിരുന്നു. പിന്നീടാണ് ഇയാള്‍ക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്ന വിവരം യുവതി അറിയുന്നത്.
ജനുവരി 9നാണ് യുവതി ഇയാള്‍ക്കെതിരെ ഫത്തേപ്പൂര്‍ ബേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2015ല്‍ തന്റെ ഭര്‍ത്താവ് മരിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇയാളുമായി സൗഹൃദത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി 2017ല്‍ തന്റെ കാറില്‍വച്ച് ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു. അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് ജീവിക്കുന്നതെന്നും ഇവര്‍ക്ക് മനസിലായത്.
തുടര്‍ന്ന് യുവതി ഇയാളെ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും തനിക്ക് ഈ സ്ഥലത്ത് വലിയ സ്വാധീനമുണ്ടെന്നും അവകാശപ്പെട്ടു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ആര്‍ബിഐയില്‍ പ്യൂണായി ജോലി ചെയ്യുന്ന ആളാണ്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.