വേദനിപ്പിക്കരുത്, സമ്മര്‍ദ്ദത്തിലാക്കരുത് ; തീരുമാനം മാറ്റില്ലെന്ന് രജനീകാന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 11:55 AM |
Last Updated: 11th January 2021 12:00 PM | A+A A- |

രജനികാന്ത്/ ഫയല്‍ചിത്രം
ചെന്നൈ : രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം ആവര്‍ത്തിച്ച് സൂപ്പര്‍ താരം രജനീകാന്ത്. അനുയായികള്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്തിരിയണമെന്നും താരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞതിനെതിരെ തമിഴകത്ത് ആരാധകരുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
തന്റെ ചില ആരാധകരും രജനീമക്കള്‍ മണ്‍റത്തില്‍ നിന്നും പുറത്താക്കപ്പെട്ട എതാനും പേരും താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ്. ഇക്കാര്യം വിശദീകരിച്ചതുമാണ്.
ആ തീരുമാനത്തില്‍ മാറ്റമില്ല. വീണ്ടും വീണ്ടും സമരം നടത്തി തന്നെ സമ്മര്‍ദ്ദത്തിലാക്കി വേദനിപ്പിക്കരുതെന്ന് രജനീകാന്ത് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യകാരണങ്ങളാല്‍ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശമ നല്‍കിയതിനെ തുടര്‍ന്നാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്നോട്ടു പോയത്.