പ്ലസ്ടുക്കാർക്ക് കേന്ദ്ര സേനയിൽ അവസരം; 400 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 01:17 PM |
Last Updated: 12th January 2021 01:17 PM | A+A A- |
പ്രതീകാത്മക ചിത്രം
നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (I) 2021ന് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ആകെ 400 ഒഴിവുകളാണുള്ളത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.
2021 ഏപ്രിൽ 18നാണ് പരീക്ഷ. കേരളത്തിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ഡിഫൻസ് അക്കാദമിയിലെ വ്യോമ സേനയിലേക്കും നാവിക സേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്സ് പാസായവരാകണം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.
പ്രായപരിധി- 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകൾ എന്നിവയുടെ വിശദ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം.
പരീക്ഷാഫീസ്: 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.