'ഒരാള്‍ പോലും ബിജെപിയിലുണ്ടാവില്ല'; 7എംപിമാര്‍ ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് ബംഗാള്‍ മന്ത്രി

7 ബിജെപി എംപിമാര്‍ ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്‌ 
ജ്യോതിപ്രിയ മല്ലിക്ക് ചിത്രം ഫെയ്‌സ്ബുക്ക്
ജ്യോതിപ്രിയ മല്ലിക്ക് ചിത്രം ഫെയ്‌സ്ബുക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ 7 ബിജെപി എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്ക്. മെയ് മാസത്തിന് മുന്‍പായി ഈ മന്ത്രിമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സുവേന്ദു അധികാരി എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ട ബിജെപിയില്‍ എത്തിയതെന്ന് അറിയില്ല. അയാള്‍ അവിടെ എത്രകാലം തുടരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ബിജെപിയില്‍ അഞ്ച് മാസം തുടര്‍ന്ന ശേഷം അദ്ദേഹം അവിടം വിടുമെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ പോലും ബിജെപിയിലുണ്ടാകില്ല. ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും അടുത്തിടെ ആറോ ഏഴോ ബിജെപി എംപിമാര്‍ പാര്‍ട്ടി വിട്ട് മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടിവിട്ടവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തണം. അവര്‍ ഇപ്പോള്‍ അവര്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് പറയുന്നു. അവര്‍ അഴിമതിയിലൂടെ ധാരാളം പണം സമ്പാദിച്ചു. എന്നിട്ടാണ് അഴിമതി വിരുദ്ധ മുറവിളികളുമായി ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com