രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു ; പൂനെയിൽ നിന്നും 13 കേന്ദ്രങ്ങളിലെത്തിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 06:55 AM |
Last Updated: 12th January 2021 06:58 AM | A+A A- |

കോവിഡ് വാക്‌സിനുമായി ട്രക്ക് പുറപ്പെടുന്നു / എഎന്‍ഐ ചിത്രം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. കോവി ഷീൽഡിന്റെ ആദ്യ ലോഡുകൾ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ശീതീകരിച്ച ട്രക്കുകളിൽ പുറപ്പെട്ടു. പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്സിൻ ലോറികൾ പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്.
പൂനെയിൽ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ കൊണ്ടുപോകുന്നത്. ഡൽഹി, ചെന്നൈ, ബംഗളൂരു, ഗുവാഹത്തി തുടങ്ങിയവ ഉൾപ്പെടുന്നു. എട്ടു പാസഞ്ചർ വിമാനങ്ങളും രണ്ട് കാർഗോ വിമാനങ്ങളുമാണ് വാക്സിൻ വിതരണത്തിനായി ഉപയോഗിക്കുന്നത്. 13 കേന്ദ്രങ്ങളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം നടത്തും.
ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ അടക്കം രണ്ടാംഘട്ട മുന്‍ഗണ പട്ടികയില്‍ വരുന്ന 27 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.