ക്ഷേത്രത്തിന് മുന്‍വശം തലയില്‍ കാല്‍ വച്ച് 'അനുഗ്രഹിക്കുന്ന' നായ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 12:37 PM |
Last Updated: 12th January 2021 12:37 PM | A+A A- |
വിശ്വാസികളെ 'അനുഗ്രഹിക്കുന്ന'നായ
മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന് മുന്‍വശം വിശ്വാസികളെ 'അനുഗ്രഹിക്കുന്ന' നായയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.ഭക്തരുടെ കൈയിലും തലയിലും കാല്‍ വച്ച് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് വിസ്മയിപ്പിക്കുന്നത്. ക്ഷേത്രത്തിന് മുന്‍വശത്ത് കല്ല് കൊണ്ടുള്ള ഇടഭിത്തിയില്‍ ഇരിക്കുകയാണ് നായ. ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ അനുഗ്രഹിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ ഒരു ഭക്തയുടെ കൈയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നത് കാണാം. ഷേക്ക് ഹാന്‍ഡ് നല്‍കുന്ന പോലെയാണ് നായയുടെ പെരുമാറ്റം. ഒരു വിശ്വാസിയുടെ തലയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നതാണ് രണ്ടാമത്തെ ദൃശ്യത്തിലുള്ളത്.