മധ്യപ്രദേശില്‍ വിഷമദ്യദുരന്തം ; 10 മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 08:44 AM |
Last Updated: 12th January 2021 08:44 AM | A+A A- |

മദ്യം ഫയല്‍ചിത്രം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ വിഷമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. മദ്യപ്രദേശിലെ മൊറോനയിലാണ് സംഭവം. അഞ്ചിലേറെ പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അസുഖബാധിതരെ മൊറോന ജില്ലാ ആശുപത്രിയിലും ഗ്വാളിയോറിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. എത്രപേര്‍ വിഷമദ്യം കഴിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി മൊറേന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി.