ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് വ്യാപാരി മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 06:50 AM |
Last Updated: 12th January 2021 06:50 AM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിലാണ് അപകടം. പുനെ പിംപ്രി- ചിഞ്ച്‌വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു.
ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽ നിന്ന് പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മല കയറാൻ പോയതായിരുന്നു മൂവരും. കോട്ടുലിൽ നിന്ന് അകൊലെയിലേക്കുള്ള എളുപ്പ വഴിക്കായാണ് ഇവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്.
മഴക്കാലത്ത് വെള്ളം കയറി പാലം മുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച വഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാൽ ഇതുസംബന്ധിച്ച അറിയിപ്പു ബോർഡുകളൊന്നും വഴികളിൽ സ്ഥാപിച്ചിരുന്നിെല്ലന്ന് പൊലീസ് വ്യക്തമാക്കി.