16കാരിയെ തട്ടിക്കൊണ്ടുപോയി; ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; അശ്ലീല വീഡിയോ പ്രചരിക്കും; കൂട്ടബലാത്സംഗത്തിന് ശേഷം മൃതദേഹം റെയില്‍വെ ട്രാക്കില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 04:36 PM |
Last Updated: 12th January 2021 04:38 PM | A+A A- |
പ്രതീകാത്മക ചിത്രം
ലക്‌നൗ: കുട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വെ ട്രാക്കില്‍ കണ്ടെത്തി. അലിഗഡിലെ ഗാന്ധി പാര്‍ക്കിന് സമീപത്തെ റെയില്‍വെ ട്രാക്കിന് സമീപത്തുവച്ചാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5ലക്ഷം രൂപയാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
തിങ്കളാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെയാണ് ഗാന്ധിനഗറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ അവിടെവരെ പോയി മൃതദേഹം തിരിച്ചറിയുന്നതിനാവശ്യമായ പണം അവരുടെ കൈവശമില്ലായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കിട്ടിയതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്നും കേസില്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.