രാത്രി ഒന്നരയ്ക്ക് ഭാര്യയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 10:43 PM |
Last Updated: 12th January 2021 10:43 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ട: 49കാരിയെ ഭര്‍ത്താവ് മരക്കഷണം കൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മൂലിഭായ് വൈഷ്ണവ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരാരി വൈഷ്ണവാണ് കേസിലെ പ്രതി. അടുത്തിടെയായി ഇവര്‍ തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലായിരുന്നു. ഇതേചൊല്ലി നിരന്തരം ഇവര്‍ വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടത്. ഇയാള്‍ മരക്കഷണം കൊണ്ട് നിരവധി തവണ ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ബാരനിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്