അതിതീവ്ര കോവിഡ് ആറു പേര്‍ക്ക് കൂടി ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി :കോവിഡിന്റെ ബ്രിട്ടനിലെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതി തീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേര്‍ക്കാണ് അതി തീവ്ര വൈറസ് സ്ഥിരീകരിച്ചത്. 

ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്. 

സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

തിങ്കളാഴ്ച രാജ്യത്ത് 96 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ബ്രിട്ടനിലെ ജനിതക വകഭേദം വന്ന വൈറസ് ബാധ ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി, ജപ്പാന്‍, കാനഡ്, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com