ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് ആവര്‍ത്തിച്ച് പ്രജ്ഞാ സിംഗ്; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 07:45 PM |
Last Updated: 13th January 2021 07:45 PM | A+A A- |

പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഫോട്ടോ പിടിഐ
ഭോപ്പാല്‍: മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയെന്ന് ആവര്‍ത്തിച്ച് ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ രംഗത്ത്. കോണ്‍ഗ്രസ് രാജ്യസ്‌നേഹികളെ എല്ലാകാലത്തും അപമാനിക്കുകയാണെന്നും ഠാക്കൂര്‍ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ തീവ്രവാദി നാഥൂറാം ഗോഡ്‌സെയാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.
കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ദേശസ്‌നേഹികളെ അപമാനിക്കുന്നു. അവരെ കാവി ഭീകരര്‍ എന്നുവിളിക്കുന്നു. ഇതിനെക്കാള്‍ മോശമായ വാക്കുകള്‍ ഇല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്നും ഠാക്കൂര്‍ പറഞ്ഞു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. പിന്നീട് ഈ പ്രസ്താവനയില്‍ ഠാക്കൂര്‍ ക്ഷമചോദിക്കുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു.