വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ തേജസ് വിമാനങ്ങള്‍ വരുന്നു, 83 എണ്ണം വാങ്ങാന്‍ അനുമതി; 48,000 കോടി രൂപ അനുവദിച്ചു

തദ്ദേശീയമായി നിര്‍മ്മിച്ച 83 തേജസ് ലഘുപോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി
തേജസ് വിമാനം/ ഫയല്‍ ചിത്രം
തേജസ് വിമാനം/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച 83 തേജസ് ലഘുപോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് 48,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് കരാര്‍. 

വരും വര്‍ഷങ്ങളില്‍ വ്യോമസേനയുടെ കരുത്തായി തേജസ് വിമാനങ്ങള്‍ മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു. 
ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായി മാറുമെന്നും രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. 

40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ പോകുന്നത്. അത്യാധുനിക റഡാര്‍ സംവിധാനം, ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാനുള്ള സാങ്കേതിക വിദ്യ തുടങ്ങി നിരവധി സംവിധാനങ്ങളാണ് തേജസ് വിമാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com