1500 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രാചീന കോട്ട, മലയുടെ മുകളിലെ വിസ്മയക്കാഴ്ചകള്‍, ചിത്രദുര്‍ഗ കോട്ടയുടെ വിശേഷങ്ങള്‍ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 02:46 PM |
Last Updated: 13th January 2021 02:46 PM | A+A A- |
ചിത്രദുര്‍ഗ കോട്ട
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസത്തിലേറെ കാലം അടഞ്ഞുകിടന്ന രാജ്യത്തെ പുരാവസ്തു മ്യൂസിയങ്ങള്‍ വീണ്ടും പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ട്രിപ്പുകള്‍ പലതും നിര്‍ത്തിവെച്ച വിനോദസഞ്ചാരികള്‍ ഇപ്പോള്‍ അതെല്ലാം കണ്ടുതീര്‍ക്കാനുള്ള യാത്രയിലാണ്. ഇക്കൂട്ടത്തില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ കോട്ട വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാകുകയാണ്.
1500 ഏക്കറില്‍ പരന്ന് കിടക്കുന്ന കോട്ട 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് പണിതത്. ചാലൂക്യന്മാരും ഹോയ്‌സാലസുമാണ് ഇത് പണിതത്. പിന്നീട് വിജയനഗര സാമ്രാജ്യമാണ് കോട്ട വിപുലമാക്കിയത്. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്റെ കീഴിലായിരുന്ന കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.
ചിത്രദുര്‍ഗ ജില്ലയിലെ കോട്ട ഒരു മലയുടെ മുകളിലാണ് പണിതത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കാഴ്ചകളാണ് വിനോദസഞ്ചാരികള്‍ക്കായി ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കോട്ടയിലെ വിസ്മയ കാഴ്ചകളും കണ്ട് മടങ്ങാം.
ചിത്രദുര്‍ഗ കോട്ട കാണാം, സുരേഷ് പന്തളത്തിന്റെ വ്‌ളോഗില്‍