മദ്യപിച്ചെത്തിയ ജേഷ്ഠന്‍ അനിയത്തിയെ ബലാത്സംഗം ചെയ്തു, വിഡിയോ പകര്‍ത്തി സുഹൃത്ത്; പ്രതികള്‍ ഒളിവില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 10:24 AM |
Last Updated: 13th January 2021 10:24 AM | A+A A- |

പ്രതീകാത്മക ചിത്രം
മൊറാദാബാദ്: ഭര്‍ത്താവില്ലാതിരുന്ന സമയം വീട്ടിലെത്തിയ ജേഷ്ഠന്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. സുഹൃത്തിനൊപ്പം വീട്ടില്‍ മദ്യപിച്ചെത്തിയ സഹോദരന്‍ മോശമായി പെരുമാറിയെന്നും ഒപ്പമുണ്ടായിരുന്നയാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി പരാതിപ്പെട്ടു. സംഭവത്തിന് ശേഷവും ഭീഷണിയും ഉപദ്രവവും തുടര്‍ന്നതിനാലാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് ആദ്യം ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും പിന്നീടും മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. തനിക്കും ഭര്‍ത്താവിനും നേരത്തെ പരാതി നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിന് ചീത്തപ്പേരുണ്ടാകും എന്ന് മാതാപിതാക്കള്‍ പറഞ്ഞതിനാലാണ് പിന്‍തിരിഞ്ഞതെന്ന് യുവതി പറഞ്ഞു.
സഹോദരന്‍ വീടിന് ചുറ്റും നടക്കുകയും പലപ്പോഴും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ സഹോദരനും സുഹൃത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.