ഡ്രൈവര്‍മാര്‍ക്ക് 53 ശതമാനം അധികസമയം നഷ്ടം; മുംബൈ ലോകത്തിലെ തിരക്കേറിയ രണ്ടാമത്തെ നഗരം

ലോകത്തിലെ രണ്ടാമത്തെ ഗതാഗത തിരക്കേറിയ നഗരമായി മുംബൈ
തിരക്കേറിയ മുംബൈ നഗരം /ഫയല്‍ ഫോട്ടോ
തിരക്കേറിയ മുംബൈ നഗരം /ഫയല്‍ ഫോട്ടോ

മുംബൈ: ലോകത്തിലെ രണ്ടാമത്തെ ഗതാഗത തിരക്കേറിയ നഗരമായി മുംബൈ. മോസ്‌കോയാണ് ഒന്നാമത്. 57 രാജ്യങ്ങളിലെ 416 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്,

പട്ടികയിലെ ആദ്യപത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ കൂടിയുണ്ട്.ബംഗളൂരു ആറാം സ്ഥാനത്തും ഡല്‍ഹി എട്ടാമതുമാണ്. 2018ലും 19ലും നാലാം സ്ഥാനത്തായിരുന്നു മുംബൈ. 

ഗതാഗതതിരക്ക് കാരണം ഡ്രൈവര്‍മാര്‍ 53 ശതമാനം അധികസമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മനില, ഫിലിപ്പൈന്‍സ്, കൊളംബിയയില്‍ നിന്നുള്ള ബോഗാട്ട, റഷ്യയില്‍ നിന്നുള്ള മോസ്‌കോ, ഉക്രൈയിനിലെ കൈവ്, പെറുവിലെ ലിമ, തുര്‍ക്കിയിലെ ഇസ്താംബുള്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത എന്നിവയാണ് തിരക്കേറിയ ആദ്യപത്ത് നഗരങ്ങള്‍

57 രാജ്യങ്ങളിലെ 400 നഗരങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പട്ടികയില്‍ മുംബൈയുടെ സ്ഥാനം മോശമായതായാണ് റിപ്പോര്‍ട്ട്. തിരക്കിന്റെ കാര്യത്തില്‍ 12 ശതമാനം കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് കുറയാന്‍ ഇടയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com