വാലില്‍ പിടിച്ചതിന് പിന്നാലെ കൊത്തി; കൂറ്റന്‍ രാജവെമ്പാലയെ എന്നിട്ടും വിട്ടില്ല ( വീഡിയോ)

കര്‍ണാടകയില്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പാമ്പു പിടിത്തക്കാരനെ കൊത്താന്‍ ഒരുങ്ങുന്ന രാജവെമ്പാല
പാമ്പു പിടിത്തക്കാരനെ കൊത്താന്‍ ഒരുങ്ങുന്ന രാജവെമ്പാല

ബംഗളൂരു: കര്‍ണാടകയില്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ പുറത്തുവന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്.

ശിവമോഗയിലാണ് സംഭവം. 37 സെക്കന്‍ഡ് വീഡിയോയാണ് പ്രചരിക്കുന്നത്. വെള്ളത്തില്‍ നിന്ന് രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുകയാണ് പാമ്പ് പിടിത്തക്കാരന്‍. വാലില്‍ പിടിച്ച് നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമണത്തിന് തുനിഞ്ഞത്. തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിയന്ത്രണം തെറ്റി പാമ്പു പിടിത്തക്കാരന്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റിയാണ് പാമ്പ് പിടിത്തക്കാരന്‍ രക്ഷപ്പെടുന്നത്. ഉടന്‍ തന്നെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ വാലില്‍ പിടിച്ചു പാമ്പിനെ വരുതിയിലാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com