കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണം; നിർദേശവുമായി സുപ്രീംകോടതി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 07:08 AM |
Last Updated: 14th January 2021 07:08 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.
അങ്കണവാടികൾ അടച്ചിടാനുള്ള തീരുമാനമെടുക്കുംമുമ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ആലോചിക്കണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ജില്ലകളിൽ പരാതിപരിഹാര സംവിധാനമുണ്ടാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തിൽ അങ്കണവാടികൾ അടച്ചിട്ടതിനെതിരേ ദീപിക ജഗത്‌റാം സഹാനി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി. കേരളത്തിലെ അങ്കണവാടികൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.